ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ബഹിരാകാശ രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചുള്ള വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. കഴിഞ്ഞ ഫെബ്രുവരി 21നാണ് ബഹിരാകാശ മേഖലയില്‍ നൂറ് ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്.
ഉപഗ്രഹഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ 100 ശതമാനവും, ഉപഗ്രഹ നിര്‍മ്മാണ,ഉപഗ്രഹ സേവന മേഖലകളില്‍ 74 ശതമാനം നിക്ഷേപവുമാണ് അനുവദിച്ചിരിക്കുന്നത്. വിക്ഷേപണ വാഹനങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ 49 ശതമാനം വരെയും നിക്ഷേപമാകാം.
ഇന്ത്യയിലെത്തുന്ന ഇലോണ്‍ മസ്‌ക് ഇന്ത്യന്‍ ബഹിരാകാശ സ്റ്റാര്‍ടപ്പുകളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തും. ഇരുപത്തിരണ്ടാം തീയതി ഡല്‍ഹിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ്, ധ്രുവ സ്‌പേസ് എന്നീ കമ്പനികളുടെ സ്ഥാപകര്‍ പരിപാടിയില്‍ പങ്കെടുക്കും. സ്റ്റാര്‍ലിങ്കും, ടെസ്ലയും ഇന്ത്യയില്‍ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.