Saturday, February 1, 2025

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന-വിനോദയാത്രകള്‍ക്ക് അനുമതി

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താന്‍ അനുമതി നല്‍കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യാത്രാവേളയില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങി കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പിവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

 

 

Latest News