Friday, April 4, 2025

പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസല്‍ 84 പൈസയും കൂട്ടി. രണ്ട് ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 78 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയും വര്‍ധിപ്പിച്ചു.

ഇന്നത്തെ ഇന്ധനവില, തിരുവനന്തപുരത്ത് പെട്രോള്‍ 108.35 രൂപ, ഡീസല്‍ 95.38 രൂപ, കൊച്ചിയില്‍ പെട്രോള്‍ 106.06 രൂപ, ഡീസല്‍ 93.14 രൂപ, കോഴിക്കോട്, പെട്രോള്‍ 106.26 രൂപ, ഡീസല്‍ 93.43 രൂപ എന്നിങ്ങനെയാണ്.

കഴിഞ്ഞ ദിവസം പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഇന്നലെ ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.

എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇനി മിക്ക ദിവസവും വില വര്‍ധിക്കുമെന്നാണ് കണക്കുകള്‍. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാകും കമ്പനികള്‍ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വര്‍ധന പ്രതീക്ഷിക്കാം.

നവംബറില്‍ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്‌കരിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

 

Latest News