സംസ്ഥാനത്തു പുതുവർഷ തലേന്ന് പെട്രോൾ പാമ്പുകൾ അടഞ്ഞു കിടക്കും. നാളെ രാത്രി എട്ട് മുതൽ മറ്റന്നാൾ പുലർച്ചെ ആറു വരെ ആണ് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടുക. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്.
വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് നടപടി. പ്രശ്നപരിഹാരം ഉറപ്പാക്കിയില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെയെ പമ്പുകൾ പ്രവർത്തിക്കുകയുള്ളുവെന്നും അസോസിയേഷൻ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണം വേണമെന്നാണ് അസോസിയേഷൻ ആവശ്യം. പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശന നടപടി വേണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.