ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കാണ് പുരസ്കാരം. പത്ത് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
ഹം സായാ, ലവ് ഇന്‍ ടോക്കിയോ, സിദ്ദി, കന്യാദാന്‍, ഗുന്‍ഘട്ട്, ജബ് പ്യാര് കിസീ സേ ഹോതാ ഹേ, ദോ ബദന്, ചിരാഗ് തുടങ്ങിയവാണ് പ്രധാന സിനിമകള്‍. സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായ ആദ്യവനിതയാണ് ആശാ പരേഖ്.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരില്‍ 1969 മുതലാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.