Monday, November 25, 2024

ഫിലിപ്‌സ് 6000 പേരെ പിരിച്ചുവിടുന്നു

ആഗോള ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണ രംഗത്തെ പ്രമുഖ കമ്പനിയായ ഫിലിപ്‌സും വന്‍ പിരിച്ചുവിടലിന് ഒരുങ്ങുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ 6000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഡച്ച് കമ്പനി പ്രഖ്യാപിച്ചു. 4000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ചതിന് പുറമേയാണിത്. ഇതോടെ തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം കമ്പനിയിലെ ആകെ ജീവനക്കാരുടെ 13 ശതമാനമാകും.

ശ്വസനപ്രക്രിയയെ സഹായിക്കുന്ന ഉപകരണം സുരക്ഷാപിഴവുകള്‍ കാരണം വന്‍തോതില്‍ തിരിച്ചുവിളിക്കേണ്ടി വന്നത് കമ്പനിയെ വലിയ പ്രതിസന്ധിയില്‍ ആക്കി. ആകെ വിപണിമൂല്യത്തില്‍ 70 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാനാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് കമ്പനി സിഇഒ റോയ് ജേക്കബ്സിന്റെ വിശദീകരണം. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, എസ്എപി തുടങ്ങിയ ആഗോള കമ്പനികളും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുകയാണ്.

Latest News