യുഎഇയും ഇന്ത്യയും സ്വാതന്ത്ര്യ ആഘോഷം ഒരേ കാലയളവില്‍ നടത്താനൊരുങ്ങുന്നു. തപാല്‍സ്റ്റാമ്പ് പുറത്തിറക്കാനാണ് യുഎഇ ഭരണകൂടം പദ്ധതിയിടുന്നത്. യു.എ.ഇ. ഏഴ് എമിറേറ്റുകളായി സ്വാതന്ത്ര്യം പ്രാപിച്ചശേഷമുള്ള 50 ാം വര്‍ഷവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വര്‍ഷവും ഒരേ കാലയളവിലാണെന്നതാണ് സംയുക്തപരിപാടികളായി നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.
ആദ്യ ഘട്ടമായി തപാല്‍സ്റ്റാമ്പാണ് യുഎഇ പുറത്തിറക്കിയിട്ടുള്ളത്. എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചാണ് സ്മാരക സ്റ്റാമ്പ് ഇറക്കിയത്. എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അല്‍ അശ്രം സ്റ്റാമ്പ് പ്രകാശനംചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്സ് പോസ്റ്റ് സി.ഇ.ഒ. അബ്ദുള്ള എം. അല്‍ അശ്രം പറഞ്ഞു.
യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതിയായ സഞ്ജയ് സുധീറിന് സ്റ്റാമ്പ് കൈമാറിയായിരുന്നു പ്രകാശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ചരിത്രപരമായ സാഹചര്യത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടക്കുന്നതെന്ന് പരിപാടിയില്‍ പ്രമുഖര്‍ ആശംസകള്‍ നല്‍കി.