അംഗപരിമിതര്‍ക്ക് സുരക്ഷാസേനയുടെ ഭാഗമാകാമെന്ന് സുപ്രീംകോടതി. സിവില്‍ സര്‍വീസ് പാസായ അംഗ പരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി. നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ദ റൈസ് ഓഫ് ഡിസേബിള്‍ഡ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
സായുധ തസ്തികകളില്‍ നിന്നു മാത്രമല്ല, ഭരണ തസ്തികകളില്‍ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കി എന്നും ഇത്തരത്തില്‍ പൂര്‍ണമായി ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇതിന്റെ ഭാഗമായി കേസ് പരിശോധിച്ച കോടതി സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ പോലീസ്, ഡല്‍ഹി പോലീസ് സുരക്ഷാ സേന എന്നിവയുടെ ഭാഗമാകാം എന്നാണ് അറിയിച്ചിരിക്കുന്നത്.
ഇതിന് യോഗ്യരായവര്‍ ഏപ്രില്‍ ഒന്നിന് നേരിട്ടോ കൊറിയര്‍ വഴിയോ ഡല്‍ഹിയിലെ യുപിഎസ്സി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന തിരിച്ചറിയല്‍ നടപടികളില്‍ ഈ ഉത്തരവ് ഒരു തരത്തിലും ബാധിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി.