Wednesday, November 27, 2024

‘മതഭ്രാന്തില്‍ നിന്നും നമ്മുടെ സമൂഹത്തെ രക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കാം”: മഹാത്മാഗാന്ധിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തില്‍ അനുസ്മരണകുറിപ്പ് പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത നാം ഓര്‍മിക്കണമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. ‘വര്‍ഗീയ ശക്തികള്‍ ഈ മൂല്യങ്ങളെ തുരങ്കം വയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, വിഭജനത്തിനെതിരായ ഗാന്ധിയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും സമത്വത്തിനുവേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയും ചെയ്യാം’.

‘മഹാത്മാഗാന്ധിയുടെ ജീവന്‍ അപഹരിച്ച മതഭ്രാന്തിന്റെ പിടിയില്‍ നിന്ന് നമ്മുടെ മതേതര സാമൂഹിക ഘടനയെ സംരക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം എന്നത്തേക്കാളും നിര്‍ണായകമാണ്’. മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest News