ആരോഗ്യവകുപ്പ് അഡീഷണന്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യയാണ്. കുറച്ചുനാളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം), യമുന, ആന്റണി, പരേതനായ ജോമോന്‍ ജോസഫ്. മരുമക്കള്‍: അനു(അസോസിയേറ്റ് പ്രൊഫ. വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് കോഴഞ്ചേരി), ഉഷ.