റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 70 ലേറെ പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും റഷ്യന്‍ തടവുകാരായ യുക്രൈന്‍ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എല്‍ 76 മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റഷ്യ – യുക്രൈന്‍ അതിര്‍ത്തി പ്രദേശമായ ബെല്‍ഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ കൈമാറ്റം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്തിലെ 6 ക്രൂ മെമ്പര്‍മാരും 3 റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യന്‍ ഡിഫന്‍സ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോള്‍, യുക്രൈന്റെ കുറ്റപ്പെടുത്തല്‍ റഷ്യക്കെതിരെയാണ്. യുക്രൈന്‍ സൈനികര്‍ വിമാനം മിസൈല്‍ അയച്ചു തകര്‍ത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം.
റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈന്‍ സൈനികരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. റഷ്യ – യുക്രൈന്‍ അതിര്‍ത്തി മേഖലയായ ബല്‍ഗൊറോഡില്‍ ആണ് ഇലയൂഷിന് 76 സൈനിക വിമാനം തകര്‍ന്നുവീണത്. റഷ്യയുടെ ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. യുദ്ധത്തടവുകാരായ 65 യുക്രൈന്‍ സൈനികരാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 65 യുക്രൈന്‍ സൈനികരെ കൂടാതെ വിമാന ജീവനക്കാര്‍ അടക്കം മറ്റ് ഒന്‍പത് പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അറിയിച്ചു.
യുദ്ധത്തടവുകാരെ യുക്രൈന് കൈമാറാനായി കൊണ്ടുപോകുമ്പോള്‍ വിമാനം യുക്രൈന്‍ സൈന്യം മിസൈല്‍ അയച്ചു തകര്‍ത്തു എന്നാണ് റഷ്യയുടെ വാദം. പ്രതിരോധകാര്യ സമിതിയില്‍ അംഗങ്ങളായ റഷ്യന്‍ എംപിമാരാണ്, യുക്രൈന്‍ മിസൈല്‍ ഇട്ടാണ് വിമാനം തകര്‍ത്തത് എന്ന് ആരോപിച്ചത്. ഇതിനോട് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി റഷ്യ അറിയിച്ചു. പ്രതിരോധ മേഖലയിലെ ചരക്കുനീക്കത്തിനും സൈനികരെ കൊണ്ടുപോകാനും ഉപയോഗിക്കുന്ന ഇലയൂഷിന് 76 വിമാനത്തില്‍ 95 പേര്‍ക്കുവരെ യാത്ര ചെയ്യാം. റഷ്യയുടെ ആക്രമണവും യുക്രൈന്‍ പ്രത്യാക്രമണം ശക്തമായി നടക്കുന്ന സ്ഥലത്താണ് അപകടം. അതിനാല്‍ തന്നെ വിമാനം തകരാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടാന്‍ സമയം എടുത്തേക്കും.