Wednesday, January 29, 2025

എകെ 203 റൈഫിളുകൾ ഇന്ത്യയിലും നിർമ്മിക്കാൻ പദ്ധതി

എകെ 203 തോക്കുകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിക്കാൻ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം റഷ്യൻ ആയുധ കയറ്റുമതി കമ്പനിയായ റോസോബോറോനെക്സ്‌പോർട്ട്ൻറെ മേധാവി അലക്സാണ്ടർ മിഖീവ് നടത്തി. ഗുജറാത്തിൽ നടക്കുന്ന ഡിഫൻസ് എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദേഹം.

‘ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ എകെ 203 റൈഫിൾ ഉത്പാദനം ആരംഭിക്കും. ഇന്ത്യയിലെ പ്ലാന്റ് ഈ വർഷം അവസാനത്തോടെ അതിനു സജ്ജമാകും.”- മിഖീവ് പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ 2019 ൽ ആരംഭിച്ച “ഇന്തോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്” (കോർവ ഓർഡനൻസ് ഫാക്ടറി) എന്ന കമ്പനിയിലാണ് എകെ 203 തോക്കുകൾ നിർമ്മിക്കുക. റഷ്യൻ വംശജനായ കലാഷ്നിക്കോവ് യുദ്ധ റൈഫിളുകൾ നിർമ്മിക്കുന്നതിനായി ആരംഭിച്ചതാണ് ഈ സ്ഥാപനം. 2022 അവസാനത്തോടെ എകെ-203 തോക്കുകളുടെ നിർമ്മാണം ആരംഭിക്കാൻ കോർവ ഓർഡനൻസ് ഫാക്ടറി തയ്യാറാണെന്നാണ് റോസോബോറോനെക്സ്‌പോർട്ട്ൻറെ മേധാവി മിഖീവിൻറെ പ്രഖ്യാപനം.

സൈനിക പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യയുടെ പ്രതിരോധ സ്ഥാപനമാണ് റോസോബോറോനെക്സ്പോർട്ട്.

Latest News