Sunday, November 24, 2024

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 82.95 ശതമാനം വിജയം

രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം 82.95 ശതമാനം പേരാണ് പ്ലസ് ടു പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

സംസ്ഥാനത്ത് ഈ വര്‍ഷം 3,76,135 കുട്ടികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. പ്ലസ്ടുവിന് 4,32,436 വിദ്യാര്‍ത്ഥികളും, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 28,495 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. വൈകീട്ട് നാല് മണി മുതൽ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫലം അറിയാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജൂൺ 21 മുതൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാം.

Latest News