Monday, November 25, 2024

ഇന്ത്യയുടെ വിജയത്തില്‍ പ്രവാസികളുടെ പങ്ക് വലുത്; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഓഡി ഡോം ഇന്‍ഡോര്‍ അരീനയില്‍ നടന്ന പരിപാടിയില്‍ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും വിജയത്തിനും പ്രവാസികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജര്‍മ്മനിയിലെ വൈബ്രന്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലാണ് പരിപാടി നടന്നത്. ആയിരക്കണക്കിന് അംഗങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്.

‘വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഇന്ത്യയുടെ വിജയഗാഥ മാത്രമല്ല, ഞങ്ങളുടെ വിജയത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ കൂടിയാണ്,” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പുതിയ ഇന്ത്യയിലെ കുട്ടികള്‍ക്കായി 21-ാം നൂറ്റാണ്ടിലെ നയങ്ങള്‍ കൊണ്ടുവന്നു. ഇന്ന് കുട്ടികള്‍ക്ക് അവരുടെ സ്വന്തം മാതൃഭാഷയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയും. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യ പുതിയ സ്വപ്നങ്ങള്‍ കാണുകയും ലക്ഷ്യങ്ങള്‍ കൈവരിക്കുകയും ചെയ്യുന്നു വെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാഷ്ട്രത്തിലെ ജനങ്ങള്‍ ഒത്തുചേരുകയും ‘ജന്‍ ഭാഗിദാരി’ വഴി അതിനെ മാറ്റിഎടുക്കുന്നതിനായി പ്രവര്‍ക്കുകയും ചെയ്യുകയാണ്. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ് .അതില്‍ ലോക രാജ്യങ്ങളും പിന്തുണ നല്‍കുന്നുണ്ട്. ”പുതുതായി തുടങ്ങുന്ന സംരംഭങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പുറകിലായിരുന്നു. എന്നാല്‍ ഇന്ന് മൂന്നാമത്തെ സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഫോണുകള്‍ പോലും ഇറക്കുമതി ചെയ്തിരുന്ന നമ്മള്‍ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി.

”മെയ്ക്ക് ഇന്‍ ഇന്ത്യ ഇതില്‍ വലിയ ഒരു ഭാഗമായിട്ടുണ്ടെന്നും,ഇന്ത്യ പുരോഗതിക്കും വികസനത്തിനും സ്വപ്ന സാക്ഷാത്കാരത്തിനും
തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News