ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടോക്കിയോയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ വ്യാപാര മേഖലക്ക് ഉണര്‍വ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രി കേള്‍ക്കും.
മെയ് 24 ന് ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയ, ജപ്പാന്‍ പ്രധാനമന്ത്രിമാര്‍ എന്നിവരുമായി മോദി കൂടികാഴ്ച നടത്തും. ജപ്പാനില്‍ ഏകദേശം 40 മണിക്കൂറിനുള്ളില്‍ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്.
കൊവിഡ് സാഹചര്യത്തിലെ വിപണിയും ചര്‍ച്ചാ വിഷയമാകും. ചര്‍ച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യന്‍ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി. ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷയും, സാന്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
മേഖലയിലെ അനധികൃത മത്സ്യബന്ധനമടക്കം ചര്‍ച്ചയാകുമ്പോള്‍, ആരോപണം നേരിടുന്ന ചൈനക്കെതിരെ രാജ്യങ്ങള്‍ നിലപാട് കടുപ്പിച്ചേക്കും.ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയ , ജപ്പാന്‍ പ്രധാനമന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തും.