Friday, April 18, 2025

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്കു തിരിച്ചു

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്കു തിരിച്ചു. 1981 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിൽ എത്തുന്നത്.

ഇന്നും നാളെയുമായി നടക്കുന്ന കുവൈത്ത് സന്ദർശനത്തിൽ വാണിജ്യ പ്രതിരോധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ച ചെയ്യും. ഒപ്പം കുവൈറ്റിലെ ലേബർ ക്യാംപും മോദി സന്ദർശിക്കും. പത്തു ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്. അതായത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 21% വരും ആ സംഖ്യ.

വാണിജ്യ–വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധം നിലനിൽക്കുന്നുണ്ട്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 3% കുവൈത്തിൽ നിന്നാണ് വരുന്നത്. വാണിജ്യ–വ്യാപാര രംഗത്തെ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനായാണ് ഈ സന്ദർശനം.

Latest News