പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വെള്ളിയാഴ്ച (ഓഗസ്റ്റ് 23) ഉക്രൈന്‍ സന്ദര്‍ശിക്കും. റഷ്യ ഉക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി ഉക്രൈനില്‍ എത്തുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിശ്ചയിച്ച പോളണ്ട് സന്ദര്‍ശനത്തിന് ശേഷമാവും മോദി ഉക്രൈനില്‍ എത്തുക.
ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയുമായി നരേന്ദ്രമോദി ചര്‍ച്ച നടത്തും. സെലന്‍സ്‌കി നേരത്തെ മോദിയെ ഉക്രൈനിലേക്ക് ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈന്‍ സന്ദര്‍ശിക്കുന്നത്.
കഴിഞ്ഞ മാസം നരേന്ദ്രമോദി റഷ്യയിലും സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതില്‍ ഉക്രൈന്‍ അതൃപ്തി അറിയിച്ചിരുന്നു.