പ്രധാനമന്ത്രി നരേന്ദ്ര മോദി 2019 മുതല്‍ നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍. ഇതിനായി 22.76 കോടി രൂപ ചെലവഴിച്ചെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു.
അതേസമയം രാഷ്ട്രപതി നടത്തിയത് എട്ട് വിദേശ സന്ദര്‍ശനമാണ്. 6.24 കോടി രൂപയാണ് അതിനായി ചെലവഴിച്ചത്. വിദേശകാര്യ മന്ത്രിയുടെ 86 യാത്രകള്‍ക്കായി 20.87 ലക്ഷവും ചെലവഴിച്ചു.
2019 ന് ശേഷം പ്രധാനമന്ത്രി ജപ്പാന്‍ മൂന്ന് തവണയും, യുഎസും യുഎഇയും രണ്ട് തവണയും സന്ദര്‍ശിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ എട്ട് സന്ദര്‍ശനങ്ങളില്‍ ഏഴും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയതാണ്. നിലവിലെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ വിദേശയാത്ര സെപ്റ്റംബറില്‍ നടത്തിയ യുകെ സന്ദര്‍ശനമാണ്.