Thursday, October 10, 2024

“നിങ്ങൾ വിചാരിക്കുന്നതിലും വേഗത്തിൽ സ്വതന്ത്രരാകും”: ഇറാനികളോട് നെതന്യാഹു

ഇസ്രായേൽ നിങ്ങൾക്കൊപ്പമുണ്ടെന്നും ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്നും ഇറാനിലെ ജനങ്ങളോട് വെളിപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഹമാസിനും ഹിസ്ബുള്ളയ്ക്കുമെതിരെ ഇസ്രയേൽ യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് നെതന്യാഹുവിന്റെ ഈ സന്ദേശം പുറത്തുവരുന്നത്.

“എല്ലാ ദിവസവും, നിങ്ങളെ കീഴ്പ്പെടുത്തുന്ന ഒരു ഭരണകൂടം ലെബനനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും ഗാസയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും തീക്ഷ്ണമായ പ്രസംഗങ്ങൾ നടത്തുന്നത് നിങ്ങൾ കാണുന്നു. എന്നിട്ടും എല്ലാ ദിവസവും, ആ ഭരണം നമ്മുടെ പ്രദേശത്തെ അന്ധകാരത്തിലേക്കും ആഴത്തിൽ യുദ്ധത്തിലേക്കും ആഴ്ത്തുന്നു. കടന്നുപോകുന്ന ഓരോ നിമിഷത്തിലും ഭരണകൂടം നിങ്ങളെ – മാന്യരായ പേർഷ്യൻ ജനതയെ ഇരുട്ടിലേക്ക് തള്ളുന്നു. ഇറാൻകാരിൽ ബഹുഭൂരിപക്ഷത്തിനും അവരുടെ ഭരണകൂടം തങ്ങളെക്കുറിച്ചൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് അറിയാം. നിങ്ങളെ കുറിച്ചു ശ്രദ്ധയുണ്ടായിരുന്നു എങ്കിൽ അവർ അനാവശ്യ യുദ്ധങ്ങൾ ഒഴിവാക്കുമായിരുന്നു. അത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുമായിരുന്നു” – നെതന്യാഹു ചൂണ്ടിക്കാട്ടി.

“ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമ്പോൾ – ആ നിമിഷം ആളുകൾ കരുതുന്നതിലും വളരെ വേഗത്തിൽ വരും – എല്ലാം വ്യത്യസ്തമായിരിക്കും. നമ്മുടെ രണ്ട് പുരാതന ജനത, ജൂത ജനതയും പേർഷ്യൻ ജനതയും ഒടുവിൽ സമാധാനത്തിലാകും. നമ്മുടെ രണ്ട് രാജ്യങ്ങളായ ഇസ്രായേലും ഇറാനും സമാധാനത്തിലായിരിക്കും” – ഇസ്രായേൽ പ്രധാന മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News