സോവ്യറ്റ് സൈന്യം കൊലപ്പെടുത്തിയ 10 പോളിഷ് കന്യാസ്ത്രീകളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനീസമൂഹാംഗങ്ങളായ സിസ്റ്റര്‍ മരിയ പാസ്‌കല്‍സ് യാന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെയാണു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. വയോധികരെയും രോഗികളെയും കുട്ടികളെയും ശുശ്രൂഷിച്ചിരുന്ന കന്യാസ്ത്രീകളെ 1945ലാണ് സോവ്യറ്റ് റെഡ് ആര്‍മി കൊലപ്പെടുത്തിയത്.
ശനിയാഴ്ച റോസ്ലാവ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം തലവന്‍ കര്‍ദിനാള്‍ മാര്‍സെലോ സെമെറാറോ ചടങ്ങുകള്‍ക്കു മുഖ്യ കാര്‍മികത്വം വഹിച്ചു.
1916 ഏപ്രില്‍ ഏഴിനാണ് സിസ്റ്റര്‍ മരിയ പാസ്‌കല്‍സ് യാന്‍ ജനിച്ചത്. വിശ്വാസസംരക്ഷണത്തിനുവേണ്ടി നിലകൊണ്ട സിസ്റ്ററെ 1945 മേയ് 11ന് ഒരു സോവ്യറ്റ് സൈനികന്‍ വെടിവച്ചു കൊല്ലുകയായിരുന്നു. വിവിധ മഠങ്ങളില്‍ താമസിച്ചിരുന്നവരാണു സോവ്യറ്റ് സൈന്യത്തിനിരയായ കന്യാസ്ത്രീകള്‍.