Monday, November 25, 2024

27 മീറ്റര്‍ മാത്രം വ്യാസമുള്ള ഹെലിപാഡില്‍ വിമാനമിറക്കി പോളീഷ് പൈലറ്റ്

ലോകത്തിലെ ഏറ്റവും ചെറിയ റണ്‍വേയിലും, സൗകര്യം കുറഞ്ഞ ഹെലിപാഡില്‍ ചെറുവിമാനമിറക്കി പോളീഷ് പൈലറ്റ് ലൂക്ക് ഷെപീല. 27 മീറ്റര്‍ മാത്രം വ്യാസമുള്ള ഹെലിപാഡിലാണ് ലൂക്ക് സാഹസികമായി വിമാനമിറക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിലൊന്നായ ബൂര്‍ജ് അല്‍ അറബിനു മുകളിലായിരുന്നു സാഹസിക ലാന്‍ഡിങ്.

56 നിലകളുള്ള ആഡംബര ഹോട്ടലിനു മുകളിലുള്ള ഹെലിപാഡില്‍ ആദ്യമായാണ് വിമാനം ഇറക്കുന്നത്. ഇതോടെ ചെറിയ സൗകര്യത്തില്‍ വിമാനം ഇറക്കിയതും സപ്തനക്ഷത്ര ഹോട്ടലായ ബൂര്‍ജ് അല്‍ ഹോട്ടലില്‍ ആദ്യമായി വിമാനമിറക്കിയെന്നതുമായ ഇരട്ട നേട്ടമാണ് ലൂക്കിനു ലഭിച്ചത്. വിമാനം ഇറങ്ങുന്നതിനും പറന്നുയരുന്നതിനും നിശ്ചിത ദൂരം ഓടേണ്ടതുണ്ട്. എന്നാല്‍ വളരെ ചുരുങ്ങിയ സൗകര്യത്തിലാണ് ലൂക്കിന്‍റെ ചെറുവിമാനം ഹെലിപാഡില്‍ തൊട്ടത്.

സാഹസിക ലാന്‍ഡിങിനായി ലൂക്ക് 650 തവണ പരീശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചെറു വിമാന നിര്‍മ്മാതാക്കളായ കബ്ക്രാഫ്റ്റേഴ്സിലേയും, അമേരിക്കന്‍ ഏവിയേഷനിലേയും എഞ്ചിനിയര്‍മാരുടെ സഹായത്തോടെ വിമാനത്തിന് ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു. വിമാനത്തിന്‍റെ ഭാരം 425 ആക്കി കുറച്ചതും ഇന്ധന ടാങ്ക് പിന്നിലേക്കു മാറ്റിയതുമാണ് വിമാനത്തില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍. കൂടാതെ ബ്രക്കിങ് ശേഷിയും വര്‍ദ്ധിപ്പിച്ചിരുന്നു.

Latest News