അഫ്ഗാനിസ്ഥാനില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ശരിഅത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന ആശയമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇടക്കാല നീതിന്യായ മന്ത്രി ശൈഖ് മൗലവി അബ്ദുൾ ഹക്കീം ഷാരെയാണ് നടത്തിയത്.
‘മുസ്ലിം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ശരിഅത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്ന ആശയമില്ല. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ശരിഅത്ത് അനുമതി നല്‍കുന്നില്ല. അതുകൊണ്ട് തന്നെ രാജ്യത്തെ എല്ലാ രാഷ്‌ട്രീയ പാർട്ടികളും പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണം’ നീതിന്യായ മന്ത്രി പറഞ്ഞു. പാര്‍ട്ടികള്‍ ദേശീയ താത്പര്യം സംരക്ഷിക്കുന്നവരല്ലെന്നും അതിനാല്‍ ഭരണകൂടത്തിനു അവരെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദ്ദീകരിച്ചു. നീതിന്യായ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് ഹക്കീം ഷാരെ താലിബാന്‍റെ നിലപാട് വ്യക്തമാക്കിയത്.