Sunday, November 24, 2024

തെലങ്കാനയില്‍ പോളിംഗ് ആരംഭിച്ചു: ഞായാറാഴ്ച വോട്ടെണ്ണല്‍

തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് പോളിംഗ്. ഭരണകക്ഷിയായ ബി.ആർ.എസ്, കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ത്രികോണമത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. ഞായാറാഴ്ചയാണ് വോട്ടെണ്ണല്‍.

തെലങ്കാനയിലെ 106 മണ്ഡലങ്ങളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുമണി വരെയും 13 ഇടതുപക്ഷ തീവ്രവാദബാധിത (LWE) പ്രദേശങ്ങളിൽ രാവിലെ ഏഴു മുതൽ നാലുമണി വരെയുമാണ് വോട്ടെടുപ്പ്. 3.26 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 35,655 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളിൽ ഏർപ്പെടുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറും വ്യക്തമാക്കി.

നിലവിലെ മുഖ്യമന്ത്രിയും ബി.ആർ.എസ് സ്ഥാപകനുമായ കെ. ചന്ദ്രശേഖർ റാവു രണ്ട് സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. ഗജ്‌വെൽ, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെ.സി.ആർ‍ മത്സരിക്കുന്നത്. 2018 -ലെ തിരഞ്ഞെടുപ്പിൽ ഗജ്‌വേലിൽ 58,000 വോട്ടുകൾക്കാണ് കെ.സി.ആർ വിജയിച്ചത്. ഗജ്‌വേലിയിൽ ബി.ജെ.പി നേതാവ് എടേല രാജേന്ദറിനെയും കാമറെഡ്ഡിയിൽ കോൺഗ്രസ് സംസ്ഥാനഘടകം അധ്യക്ഷൻ രേവന്ത് റെഡ്ഡിയുമായാണ് കെ.സി.ആറിന്റെ പോരാട്ടം.

Latest News