എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ സുഖമായി വിശ്രമിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വത്തിക്കാൻ അറിയിച്ചു. ഡിസംബർ 30- ന് പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ, വത്തിക്കാൻ പ്രസ് ഓഫീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഇന്നലെ രാത്രി പാപ്പായ്ക്ക് നന്നായി വിശ്രമിക്കാൻ കഴിഞ്ഞു. ഉച്ച കഴിഞ്ഞ് തന്റെ മുറിയിൽ നടന്ന വിശുദ്ധ കുർബാനയിലും അദ്ദേഹം പങ്കെടുത്തു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്” – വത്തിക്കാൻ പ്രസ് ഓഫീസ് പറഞ്ഞു.
ഡിസംബർ 30- ന് സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ പാപ്പായ്ക്കു വേണ്ടി പ്രത്യേക കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. നിരവധിപ്പേർ ഈ വിശുദ്ധ കുർബാനയിൽ പങ്കുചേർന്നു.