Tuesday, January 21, 2025

21 പുതിയ കർദിനാൾമാരോടൊപ്പം വിശുദ്ധ ബലിയർപ്പിച്ച് മാർപാപ്പ

അമലോദ്ഭവ തിരുനാൾ ദിനമായ ഡിസംബർ എട്ടിന് പുതിയ 21 കർദിനാൾമാരോടൊപ്പം വിശുദ്ധ ബലിയർപ്പിച്ച് ഫ്രാൻസിസ് പാപ്പ. “അമലോദ്ഭവയായ മറിയം എന്നത് ഒരു മിഥ്യയോ, അമൂർത്തമായ സിദ്ധാന്തമോ, അസാധ്യമായ ഒരു ആദർശമോ അല്ല. മറിച്ച്, എല്ലാ മനുഷ്യർക്കുംവേണ്ടിയുള്ള മനോഹരവും മൂർത്തവുമായ ഒരു പദ്ധതിയുടെ ഭാഗമാണ്” – ഫ്രാൻസിസ് പാപ്പ പറഞ്ഞു.

ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസിസ് പാപ്പ മുന്നറിയിപ്പ് നൽകി. “മാതാപിതാക്കളെ ബഹുമാനിക്കാത്തവർ, കുട്ടികളെ ആഗ്രഹിക്കാത്തവർ, മറ്റുള്ളവരെയോ, വസ്തുക്കളോ ശല്യമായി കണക്കാക്കുന്നവർ, പങ്കുവയ്ക്കുന്നത് നഷ്ടമായി കാണുന്നവർ, ഐക്യദാർഢ്യം ദാരിദ്ര്യമായി കരുതുന്നവർ എന്നിവയാണ് ആധുനികലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ.”

“സാർവത്രിക സഭയുടെ അജപാലന ശുശ്രൂഷയിൽ എന്നെ സഹായിക്കാൻ ഞാൻ ആവശ്യപ്പെട്ട സഹോദരന്മാരാണ് അവർ. അവർ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും വരുന്നു. ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കും വിപുലീകരണത്തിനും സംഭാവന നൽകുന്നതിനായി ഒന്നിച്ച് യാത്ര ചെയ്യുന്നവർ. അമലോദ്ഭവ മാതാവിന്റെ മധ്യസ്ഥതയ്ക്കായി അവരെ നമുക്ക് ഏൽപിക്കാം” – പുതിയ കർദിനാൾമാരെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി.

Latest News