കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും വിയറ്റ്നാമിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍ഗുയെന്‍ ഫു ട്രോങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയിയില്‍ പ്രായാധിക്യത്താലും ഗുരുതരമായ അസുഖത്തെയും തുടര്‍ന്ന് ജൂലൈ 19-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 80 വയസായിരുന്നു അദ്ദേഹത്തിന്.
വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദിനാള്‍ പിയെത്രൊ പരോളിന്‍ ജൂലൈ 23-നാണ് ഫ്രാന്‍സിസ് പാപ്പയുടെ അനുശോചനം അറിയിക്കുന്ന സന്ദേശം വിയറ്റ്‌നാമിന്റെ പ്രസിഡന്റ് തോ ലാമിന് അയച്ചത്. വിയറ്റ്നാമും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മുന്‍ പ്രസിഡന്റിന്റെ പങ്ക് പാപ്പാ തന്റെ അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു.