ഭാരതത്തിലെ നാലു രൂപതകൾക്ക് പുതിയ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് പാപ്പ. ആന്ധപ്രദേശിലെ നെല്ലൂർ, തമിഴ്നാട്ടിലെ വെല്ലൂർ, പശ്ചിമബംഗാളിലെ ബഗദോഗ്ര, മഹാരാഷ്ട്രയിലെ വസായി എന്നീ രൂപതകൾക്കാണ് പാപ്പ പുതിയ മെത്രാന്മാരെ നിയമിച്ചത്.
നെല്ലൂർ രൂപതയുടെ പുതിയ മെത്രാനായി ഫാ. അന്തോണി ദാസ് പിള്ളയെയും വെല്ലൂർ രൂപതയ്ക്കായി ഫാ. അംബ്രോസ് പിച്ചൈമുത്തുവിനെയും ബഗ്ദോഗ്ര രൂപതയുടെ മെത്രാനായി ബിഷപ്പ് പോൾ സിമിക്കിനെയും വസായി രൂപതയുടെ മെത്രാനായി തോമസ് ഡിസുസയെയും പാപ്പ നാമനിർദേശം ചെയ്തു.
നിയുക്ത മെത്രാൻ അന്തോണി ദാസ് പില്ലി ആന്ധപ്രദേശിലെ ദൊണക്കോണ്ടയിൽ 1973 ആഗസ്റ്റ് 24 നാണ് ജനിച്ചത്. നിയുക്തമെത്രാൻ അംബ്രോസ് പിച്ചൈമുത്തു ചെയ്യൂർ സ്വദേശിയാണ്; 1966 മെയ് മൂന്നിനായിരുന്നു ജനനം. ബിഷപ്പ് പോൾ സിമിക് ജിത്ദുബ്ലിംഗിൽ 1963 ആഗസ്റ്റ് ഏഴിനു ജനിച്ചു. നിയുക്ത മെത്രാൻ തോമസ് ഡിസൂസ വസായി രൂപതയിലെ തന്നെ ചുൾനെയിൽ 1970 മാർച്ച് 23 നു ജനിച്ചു.