Saturday, November 23, 2024

ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ ജനുവരിയിൽ പ്രസിദ്ധീകരിക്കും

2025 ജനുവരിയിൽ, ഫ്രാൻസിസ് പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പ്രസിദ്ധീകരിക്കും. ഇതോടെ മാർപാപ്പയായിരിക്കുമ്പോൾത്തന്നെ ആത്മകഥ എഴുതിയ ആദ്യത്തെ മാർപാപ്പയും ഫ്രാൻസിസ് പാപ്പയായി മാറും.

‘റാൻഡം ഹൗസ്’ ആണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. പ്രസാധകന്റെ അഭിപ്രായത്തിൽ, പാപ്പയുടെ മരണശേഷം ഈ ആത്മകഥ പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എങ്കിലും, 2025 ജൂബിലിവർഷത്തോടനുബന്ധിച്ച് ജനുവരിയിൽ പ്രസിദ്ധീകരിക്കാൻ മാർപാപ്പ തീരുമാനിക്കുകയായിരുന്നു.

2019 മാർച്ചിലാണ് പരിശുദ്ധ പിതാവ് തന്റെ ആത്മകഥ എഴുതാൻ ആരംഭിച്ചത്. ഇത് 2025 ജനുവരി 14-ന് എൺപതിലധികം രാജ്യങ്ങളിൽ ലഭ്യമാകും.

Latest News