വി. പത്രോസിന്റെ ബസിലിക്കയിൽ ഏപ്രിൽ 25 വെള്ളിയാഴ്‌ച വൈകുന്നേരം നടക്കുന്ന പ്രാർഥനാചടങ്ങുകളോടെ ഫ്രാൻസിസ് പാപ്പയുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടും. ചടങ്ങുകൾക്ക് കാമറലെങ്കോ കർദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും.
ഏപ്രിൽ 23 ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ ഫ്രാൻസിസ് പാപ്പയുടെ താമസസ്ഥലമായിരുന്ന സാന്താ മാർത്തയിൽ നിന്ന് വി. പത്രോസിന്റെ ബസിലിക്കയിലേക്കെത്തിച്ച പാപ്പയുടെ ഭൗതികശരീരം വിശ്വാസികൾക്ക് പൊതുദർശനം അനുവദിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വരെ തുറന്നുവയ്ക്കുമെന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചിരുന്നു.
വത്തിക്കാനിലെ ആരാധനാക്രമ കാര്യങ്ങൾക്കായുള്ള ഓഫീസ് അറിയിച്ചതനുസരിച്ച്, ചടങ്ങുകളിൽ കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ, കർദിനാൾമാരായ റോജർ മൈക്കിൾ മഹോണി, ഡൊമിനിക് മമ്പേർത്തി, പത്രോസിന്റെ ബസലിക്കയുടെ ആർച്ച്പ്രീസ്റ്റ് മൗറോ ഗമ്പെത്തി എന്നിവർ പങ്കെടുക്കും.
കടപ്പാട്: വത്തിക്കാൻ ന്യൂസ്