Monday, December 23, 2024

ഫ്രാൻസിസ് പാപ്പ വൈദികനായിട്ട് 55 വർഷം പൂർത്തിയായി

ഫ്രാൻസിസ് പാപ്പ വൈദികനായി അഭിഷിക്തനായിട്ട് 55 വർഷം പൂർത്തിയായി. 1969 ഡിസംബർ 13 ന്, തന്റെ 33-ാം ജന്മദിനത്തിന് നാലുദിവസം മുമ്പാണ് ജോർജ്  മരിയോ ബെർഗോളിയോ – ഇന്ന് ഫ്രാൻസിസ് മാർപാപ്പ, ഒരു ജെസ്യൂട്ട് വൈദികനായി അഭിഷിക്തനായത്. അർജന്റീനയിലെ കൊർഡോബയിലെ ആർച്ചുബിഷപ്പ് റാമോൺ ജോസ് കാസ്റ്റെല്ലാനോയാണ് അദ്ദേഹത്തിന് തിരുപ്പട്ടം നൽകിയത്.

55 വർഷം മുമ്പ്, ആ ഡിസംബർ 13, ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ചയുടെ തലേന്ന് ഒരു ശനിയാഴ്ചയായിരുന്നു. കത്തോലിക്കാ വിശ്വാസിയായിരുന്നിട്ടും പൗരോഹിത്യത്തിൽ പ്രവേശിക്കാനുള്ള തന്റെ തീരുമാനത്തെ ആദ്യം അമ്മ പിന്തുണച്ചിരുന്നില്ലെന്ന് പരിശുദ്ധ പിതാവ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. വൈദികനായി അഭിഷികതനായപ്പോൾ അമ്മ സന്തോഷവതിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News