Wednesday, January 22, 2025

രാജി അഭ്യൂഹം തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ

ഉടന്‍ വിരമിക്കാന്‍ തയാറെടുക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ നിരാകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഈ മാസം കാനഡ സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനുശേഷം സാധ്യമാകുന്ന വേഗത്തില്‍ മോസ്‌കോയും കീവും സന്ദര്‍ശിക്കാമെന്നാണു കരുതുന്നതെന്നും വത്തിക്കാന്‍ നിവാസികള്‍ക്കു മാത്രമായി നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

കാന്‍സര്‍ ആണെന്ന അഭ്യൂഹങ്ങളും മാര്‍പാപ്പ നിഷേധിച്ചു. എന്റെ ഡോക്ടര്‍മാര്‍ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു തമാശമട്ടിലുള്ള പ്രതികരണം. കാല്‍മുട്ട് വേദനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ആദ്യമായി അദ്ദേഹം പരസ്യപ്പെടുത്തുകയും ചെയ്തു.

 

Latest News