Wednesday, January 22, 2025

എലിസബത്ത് രാജ്ഞിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന രാജ്ഞിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം വഹിച്ചിരുന്നതുമായ എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ അനുശോചനവും പ്രാർത്ഥനയും അറിയിച്ചു ഫ്രാൻസിസ് മാർപാപ്പ . എലിസബത്ത് രാജ്ഞിക്ക് 96 വയസായിരുന്നു.

“എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. രാജകുടുംബാംഗങ്ങൾക്കും ബ്രിട്ടണിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അന്തരിച്ച രാജ്ഞിയുടെ നിത്യവിശ്രമത്തിനായി പ്രാർത്ഥിക്കുന്നതിലും രാഷ്ട്രത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള നിസ്സീമമായ സേവനത്തിന് ആദരാഞ്ജലി അർപ്പിക്കുന്നതിലും രാജ്ഞിയുടെ മരണത്തിൽ വേദനിക്കുന്ന എല്ലാവരോടും ഞാൻ അനുശോചനം അറിയിക്കുന്നു” – മാർപാപ്പ ടെലിഗ്രാം സന്ദേശത്തിൽ കുറിച്ചു.

1952-ൽ ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി തന്റെ ജീവിതകാലത്ത് അഞ്ച് മാർപാപ്പാമാരെ കണ്ടിട്ടുണ്ട്. 2014 ഏപ്രിലിൽ ആയിരുന്നു വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.

Latest News