വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷാചടങ്ങുകൾ ആരംഭിച്ചു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് അന്ത്യോപചാരം അർപ്പിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് വത്തിക്കാനിൽ എത്തിച്ചേർന്നിരിക്കുന്നത്.
കർദിനാൾ കോളേജ് ഡീൻ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീയുടെ അധ്യക്ഷതയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയോടനുബന്ധിച്ചുള്ള ദിവ്യബലി ആരംഭിച്ചു. സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം നടക്കുക.
വത്തിക്കാൻ ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാരശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 170 ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിട്ടുണ്ട്.