Sunday, December 22, 2024

യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ജനങ്ങൾക്ക് പ്രത്യേക ക്രിസ്തുമസ് സമ്മാനവുമായി ഫ്രാൻസിസ് പാപ്പ

യുദ്ധത്തിൽ തകർന്ന യുക്രൈനിലെ ജനങ്ങൾക്ക് പ്രത്യേക ക്രിസ്തുമസ് സമ്മാനം അയച്ച് ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിൽ തകർന്ന രാജ്യത്തെ ആളുകളെ പരിചരിക്കുന്നതിനായി ഒരു ചെറിയ മൊബൈൽ ആശുപത്രിയാണ് സമ്മാനമായി നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് ഓപ്പറേഷൻ ചെയ്യാൻ കഴിയുന്ന ഈ വാഹനം എത്തിക്കുന്നത് കർദിനാൾ കോൺറാഡ് ക്രാജ്വെസ്കി ആയിരിക്കും.

കൂടാതെ, യുദ്ധത്താൽ തകർന്നതും നശിപ്പിക്കപ്പെട്ടതുമായ ആശുപത്രികളിലേക്ക് ആറ് അൾട്രാസൗണ്ട് മെഷീനുകളും പരിശുദ്ധ പിതാവ് അയയ്ക്കുന്നുണ്ട്. യുക്രൈനിലേക്കുള്ള തന്റെ യാത്രയ്‌ക്കിടെ, ദുരിതമനുഭവിക്കുന്ന ആളുകളെ കാണാനും അവർക്ക് പ്രത്യാശയും ഫ്രാൻസിസ് മാർപാപ്പയുടെ സാമീപ്യവും നൽകാനും കർദ്ദിനാൾ ക്രാജെവ്‌സ്‌കി വിവിധ സമൂഹങ്ങൾ സന്ദർശിക്കും.

മാർപാപ്പയുടെ അഭ്യർത്ഥന പ്രകാരം കർദിനാൾ ക്രാജെവ്‌സ്‌കി ഇതിനകം എട്ട് തവണയെങ്കിലും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ജൂണിൽ, മാർപാപ്പ സംഭാവന ചെയ്ത മൂന്നാമത്തെ ആംബുലൻസ് അദ്ദേഹം ഉക്രൈനിൽ എത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News