Thursday, March 6, 2025

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതേസമയം ആശുപത്രിയിൽ, പാപ്പ പ്രാർഥനയ്ക്കും വിശ്രമത്തിനുമായി സമയം ചെലവഴിച്ചു.

ഫെബ്രുവരി 28 ന് ഫ്രാൻസിസ് പാപ്പയ്ക്ക് ഛർദിയും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായതിനെത്തുടർന്ന് ആരോഗ്യനില കൂടുതൽ വഷളായിരുന്നു. എങ്കിലും പിന്നീട് നില അൽപം മെച്ചപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും പാപ്പയ്ക്ക് ശ്വാസതടസ്സമുണ്ടാവുകയായിരുന്നു.

ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമേല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News