Saturday, March 1, 2025

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി

ചികില്‍സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും വഷളായി. ഫെബ്രുവരി 28 വെള്ളിയാഴ്ച വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങളനുസരിച്ച്, ഫ്രാൻസിസ് പാപ്പയ്ക്ക് ഛർദിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും കൂടുതൽ വഷളായി.

ആരോഗ്യനിലയെക്കുറിച്ച് മെഡിക്കല്‍സംഘം ഇതുവരെ വീണ്ടും പ്രതികരിച്ചിട്ടില്ല. 24 മുതല്‍ 48 മണിക്കൂര്‍ വരെ നിർണ്ണായകമെന്ന് മെഡിക്കല്‍സംഘം അറിയിച്ചു. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫെബ്രുവരി പതിനാലിനാണ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ തുടരുന്ന ഈ സാഹചര്യത്തിൽ വിഭൂതിദിനത്തിലെ തിരുക്കർമ്മങ്ങളിൽ മാർപാപ്പയ്ക്ക് ദിവ്യബലി അർപ്പിക്കാൻ കഴിയില്ലെന്ന് പൊന്തിഫിക്കൽ ലിറ്റർജിക്കൽ ആഘോഷങ്ങളുടെ മേധാവിയായ ബിഷപ്പ് ഡിയാഗോ ജിയോവന്നി റാവെല്ലി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News