ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി സ്ഥിരീകരിച്ച് മെഡിക്കൽ റിപ്പോർട്ടുകൾ. ഫെബ്രുവരി 27 നു പുറത്തുവിട്ട മെഡിക്കൽ റിപ്പോർട്ടുകളിലാണ് പരിശുദ്ധ പിതാവിന്റെ ആരോഗ്യനിലയിലെ പുരോഗതി രേഖപ്പെടുത്തിയത്.
ഓക്സിജൻ തെറാപ്പി ഇപ്പോഴും ചെയ്യുന്നുണ്ടെങ്കിലും പാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും രോഗം പൂർണ്ണമായും സുഖപ്പെടുന്നതിന് കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നും വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അനുസരിച്ച്, ഫ്രാൻസിസ് പാപ്പയെ ശ്വാസകോശ ഫിസിയോതെറാപ്പിക്കു പ്രവേശിപ്പിക്കുകയും തുടർന്ന് മാർപാപ്പയ്ക്കുവേണ്ടി നിർദേശിച്ച വ്യായാമങ്ങൾ ചെയ്യിപ്പിക്കുകയും ചെയ്തു എന്ന് വത്തിക്കാൻ പറയുന്നു.