സാന്താ മാർത്തയിലെ വസതിയിൽ വിശ്രമത്തിലായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിച്ചുവരികയാണെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് ഡയറക്ടർ മത്തിയോ ബ്രൂണി നൽകിയ അപ്‌ഡേറ്റിൽ പറയുന്നു. പാപ്പയുടെ ശ്വസനപ്രവർത്തനം, ചലനശേഷി, സംസാരം എന്നിവ മെച്ചപ്പെട്ടിട്ടുണ്ട്.
ഫ്രാൻസിസ് മാർപാപ്പ സാന്താ മാർത്തയിലെ ചാപ്പലിൽ ദിവസവും വിശുദ്ധ കുർബാന അർപ്പിക്കുന്നുണ്ടെന്നും പ്രസ്സ് ഓഫീസ് അറിയിച്ചു. ഓക്സിജൻ നൽകേണ്ടത് ഇപ്പോഴും ആവശ്യമാണെങ്കിലും പകൽസമയങ്ങളിൽ ഓക്സിജൻ തെറാപ്പി കഴിയുന്നുണ്ട്.
മാർച്ച് 28 ന് രാവിലെ പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡുഡ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായി ഒരു സൗഹൃദ കൂടിക്കാഴ്ച നടത്തി. ഏപ്രിൽ രണ്ടിന് വി. ജോൺ പോൾ രണ്ടാമന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കർദിനാൾ പരോളിൻ വിശുദ്ധ കുർബാന അർപ്പിക്കും.