ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. എന്നിരുന്നാലും, പരിശുദ്ധ പിതാവിന്റെ വത്തിക്കാനിലേക്കുള്ള തിരിച്ചുവരവ് ഉടൻ ഉണ്ടാകില്ല എന്നാണ് വത്തിക്കാൻ പറയുന്നത്. ആൻറിബയോട്ടിക് ചികിത്സ തുടരുന്നതിനായി പാപ്പ അടുത്ത കുറച്ചുദിവസത്തേക്കു കൂടി ആശുപത്രിയിൽ തുടരും.
ഫെബ്രുവരി 14 വെള്ളിയാഴ്ച ആയിരുന്നു റോമിലെ ജെമെല്ലി ആശുപത്രിയിൽ ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഇത് ന്യുമോണിയയായി മാറി. രോഗബാധിതനായി ഒരുമാസം പിന്നിടുമ്പോൾ ലോകം മുഴുവനും പാപ്പയുടെ തിരിച്ചുവരവിനായി പ്രാർഥനയോടെ കാത്തിരിക്കുകയാണ്.