ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നേരിയ പനി ഉണ്ടായിരുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസ് അറിയിച്ചു. ഫ്രാൻസിസ് പാപ്പയെ അനാരോഗ്യത്തെ തുടർന്ന് ഫെബ്രുവരി 14 ന് ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കു ശേഷമാണ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പാപ്പ ആശുപത്രിയിൽ എത്തിയത്.
88 വയസ്സു പ്രായമുള്ള പാപ്പ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പൊതു പരിപാടികളിൽവച്ച് പാപ്പാ അതു വെളിപ്പെടുത്തുകയും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രഭാഷണം വായിക്കാൻ ബുദ്ധിമുട്ടുള്ളതായും അറിയിച്ചിരുന്നു.
ഇതിനുമുമ്പ് മൂന്നു തവണ പാപ്പ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ നാലിന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 ൽ രണ്ടുതവണയും പാപ്പ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്