Saturday, April 19, 2025

ഈ വർഷത്തെ ദുഃഖവെള്ളിയാഴ്ചത്തെ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കുന്നത് ഫ്രാൻസിസ് മാർപാപ്പ

തുടർച്ചയായ രണ്ടാം വർഷവും ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കുന്നത് ഫ്രാൻസിസ് മാർപാപ്പ തന്നെയാണ്. അതേസമയം, ദുഃഖവെള്ളി ദിനത്തിൽ നടക്കുന്ന കുരിശിന്റെ വഴിയിൽ ഈ വർഷവും പരിശുദ്ധ പിതാവ് പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. പകരം, റോം രൂപതയുടെ പൊന്തിഫിക്കൽ വികാരിയായ കർദിനാൾ ബാൽദാസാരെ റെയ്‌നയായിരിക്കും ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ നടക്കുന്ന കുരിശിന്റെ വഴി നയിക്കുക.

2024 ലും ഫ്രാൻസിസ് പാപ്പ തന്നെയാണ് കുരിശിന്റെ വഴിയുടെ ധ്യാനങ്ങൾ തയ്യാറാക്കിയത്. ആദ്യമായിട്ടായിരുന്നു ഫ്രാൻസിസ് പാപ്പ അവ എഴുതിയത്. ഏകദേശം 20 വർഷത്തിനു ശേഷമാണ് ഒരു മാർപാപ്പ ഇത് തയ്യാറാക്കുന്നത്. 2003 ൽ, ജോൺ പോൾ രണ്ടാമൻ പാപ്പ കുരിശിന്റെ വഴിയിലെ ധ്യാനങ്ങൾ തയ്യാറാക്കിയിരുന്നു. കൊളോസിയത്തിലെ കുരിശിന്റെ വഴി, ദുഃഖവെള്ളിയാഴ്ച വൈകുന്നേരം (രാത്രി ഒൻപതു മണിക്കുശേഷം) നടക്കും.

പരിശുദ്ധ പിതാവ് തിരഞ്ഞെടുക്കുന്ന വ്യക്തിയോ, ഒരു കൂട്ടം ആളുകളോ ആണ് എല്ലാ വർഷവും ധ്യാനങ്ങൾ എഴുതിയിരുന്നത്. ഉദാഹരണത്തിന്, തടവുകാർ, ലെബനനിലെ യുവാക്കൾ, വിവിധ ദൈവശാസ്ത്രജ്ഞർ, പുരോഹിതന്മാർ എന്നിവർ അവ എഴുതിയിട്ടുണ്ട്. കുടിയേറ്റക്കാർ, മുത്തശ്ശിമാർ, ദത്തെടുക്കപ്പെട്ടവർ, കുട്ടികളില്ലാത്തവർ തുടങ്ങി വിവിധ സാഹചര്യങ്ങളിലുള്ള കുടുംബങ്ങൾ 2022 ൽ ഈ ധ്യാനങ്ങൾ തയ്യാറാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News