Sunday, April 27, 2025

ജെമെല്ലി ആശുപത്രിക്ക് ഫ്രാൻസിസ് മാർപാപ്പയുടെ മരണാനന്തര സമ്മാനം

അവസാന നാളുകളിൽ തനിക്കു നൽകിയ പരിചരണത്തിന്, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസിനും ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കിലെ പ്രൊഫഷണലുകൾക്കും നന്ദിസൂചകമായി ഫ്രാൻസിസ് മാർപാപ്പയുടെ മരണാന്തര സമ്മാനം. ലുഹാനിലെ പരിശുദ്ധ അമ്മയുടെ രണ്ട് രൂപങ്ങൾ!

ജെമെല്ലി ആശുപത്രി റെക്ടർ എലീന ബെക്കാല്ലിക്കാണ്, കാസ സാന്താ മാർത്തയിൽ പരിശുദ്ധ പിതാവിന് അന്തിമോപചാരം അർപ്പിക്കാൻ പോയപ്പോൾ, പാപ്പയുടെ നിർദേശപ്രകാരം നിർമ്മിച്ച ഈ രൂപങ്ങൾ മാർപാപ്പയുടെ മരണാന്തര സമ്മാനമായി വത്തിക്കാൻ കൈമാറിയത്. ജെമെല്ലി പോളിക്ലിനിക്കിൽ മാർപാപ്പയുടെ അവസാനത്തെ ചികിത്സാ കാലയളവിൽ അദ്ദേഹത്തെ പരിചരിച്ചവർക്കുള്ള നന്ദിസൂചകമായി ഇത് സമർപ്പിക്കുന്നു .

ഏപ്രിൽ 16 ന് പാപ്പ ആശുപത്രി വിട്ട അവസരത്തിൽ, ആശുപത്രിയിലെ എല്ലാവർക്കും നന്ദി പറയുകയും ഓരോരുത്തർക്കും വേണ്ടിയുള്ള തന്റെ പ്രാർഥനകൾ ഉറപ്പുനൽകുകയും തനിക്കുവേണ്ടി പ്രാർഥനകൾ അഭ്യർഥിക്കുകയും ചെയ്തു. “സ്ത്രീകൾ ചുമതലയേൽക്കുമ്പോൾ കാര്യങ്ങൾ നന്നായി നടക്കും” എന്ന പ്രത്യേക നർമ്മത്തോടെ പരിശുദ്ധ പിതാവ് അന്ന് റെക്ടർ ബെക്കാല്ലിയെ അഭിസംബോധന ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News