മോസ്‌കോയിലെ പാത്രിയാര്‍ക്കേറ്റുമായി ബന്ധപ്പെട്ട ഓര്‍ത്തഡോക്‌സ് സഭയെ ഉക്രൈനില്‍ നിരോധിക്കുന്ന നിയമത്തിന് അടുത്തിടെ ഉക്രൈനില്‍ അംഗീകാരം നല്‍കിയിരുന്നു. ആഗസ്റ്റ് 25-ന് ആഞ്ചലൂസ് പ്രാര്‍ഥനയ്ക്കുശേഷം മാര്‍പാപ്പ ഇതിനെതിരെ പ്രതികരിച്ചു സംസാരിച്ചു.
‘ഉക്രൈന്‍ – റഷ്യ പോരാട്ടങ്ങളെ ഞാന്‍ ദുഃഖത്തോടെ പിന്തുടരുന്നു. ഉക്രൈനില്‍ അടുത്തിടെ അംഗീകരിച്ച നിയമങ്ങള്‍, പ്രാര്‍ഥിക്കുന്നവരുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നടപടി വേദനാജനകമാണ്. പ്രാര്‍ഥിക്കുന്നതിലൂടെ ഒരു ദോഷവും സംഭവിക്കുന്നില്ല. ആരെങ്കിലും തന്റെ ജനത്തെ ദ്രോഹിച്ചാല്‍, അയാള്‍ അതില്‍ കുറ്റക്കാരനായിരിക്കും. പ്രാര്‍ഥിച്ചതുകൊണ്ട് ആര്‍ക്കും ആരോടും ദോഷം ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ അവരുടെ സഭയായി അവര്‍ കരുതുന്നിടത്ത് പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക. ദയവായി ക്രൈസ്തവസഭയെ നേരിട്ടോ, അല്ലാതെയോ ഇല്ലാതാക്കരുത്. സഭയെ തൊടാന്‍ പാടില്ല’ – പാപ്പ പറഞ്ഞു.
2022 ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിനു തുടക്കമിട്ട റഷ്യയുമായി ബന്ധമുള്ള ഏതെങ്കിലും മതസംഘടനയ്ക്ക് ഉക്രൈനില്‍ സാന്നിധ്യം നിരോധിക്കുന്ന നിയമം ഉക്രേനിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു.