Monday, January 20, 2025

വത്തിക്കാനിലെ മൂന്നോ അതിലധികമോ മക്കളുള്ള ജീവനക്കാർക്ക് പ്രതിമാസ ബോണസ് നൽകുമെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാനിലെ മൂന്നോ അതിലധികമോ മക്കളുള്ള ജീവനക്കാർക്ക് 300 യൂറോ (ഏകദേശം $ 309) പ്രതിമാസ ബോണസ് നൽകുമെന്ന് ഫ്രാൻസിസ് മാർപാപ്പ.  ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥനയെ തുടർന്നാണ് ഗവർണറേറ്റിന്റെ ഈ തീരുമാനം.

വലിയ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഫ്രാൻസിസ് പാപ്പയുടെ പുതിയ തീരുമാനം. വത്തിക്കാൻ സിറ്റി സ്‌റ്റേറ്റിന്റെ ഗവർണറേറ്റിൽ ജോലിചെയ്യുന്ന ജീവനക്കാർക്കുമാത്രമേ ഈ ബോണസ് ബാധകമാകൂ. യൂണിവേഴ്‌സിറ്റി പഠനത്തിൽ എൻറോൾ ചെയ്‌താൽ 18-ാം ജന്മദിനമോ, 24-ാം ജന്മദിനമോ വരെ പ്രതിമാസ പേയ്‌മെന്റ് ലഭിക്കും.

കുഞ്ഞ് ജനിക്കുന്ന പിതാക്കന്മാർക്കുള്ള രക്ഷാകർതൃ അവധി അഞ്ച് ദിവസത്തേക്ക് നീട്ടാനും ഫ്രാൻസിസ് പാപ്പ തീരുമാനിച്ചു. ജനുവരി ഒന്നു മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽവന്നു. ഈ ‘ബേബി ബോണസ്’ സംരംഭം കൂടുതൽ മക്കൾ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ഒന്നാണ്. കഴിഞ്ഞ വർഷം അവസാനം, ജീവനക്കാരുടെ മൂന്നു മാസം മുതൽ മൂന്നു വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ഒരു ഓൺ-സൈറ്റ് ഡേകെയർ സെന്റർ തുറക്കാനും തീരുമാനിച്ചിരുന്നു.

2020 മുതൽ, വത്തിക്കാൻ ജീവനക്കാരുടെ കുട്ടികൾക്കായി ഒരു വേനൽക്കാല ക്യാമ്പും നടത്തപ്പെടുന്നു. അഞ്ച് മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്ക് ഡേ ക്യാമ്പിൽ പങ്കെടുക്കാം. ജനുവരി 12 ന് സിസ്റ്റൈൻ ചാപ്പലിൽ വത്തിക്കാൻ ജീവനക്കാരുടെയും സ്വിസ് ഗാർഡുകളുടെയും മക്കളായ 21 കുഞ്ഞുങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ മാമോദീസ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News