Monday, March 10, 2025

സന്നദ്ധപ്രവർത്തകർക്ക് നന്ദിപറഞ്ഞ് ഫ്രാൻസിസ് പാപ്പ

പരിചരണം ആവശ്യമുള്ളവരോട് സന്നദ്ധപ്രവർത്തകർ കാണിക്കുന്ന അടുപ്പത്തിനും ആർദ്രതയ്ക്കും നന്ദിപറഞ്ഞ് ഫ്രാൻസിസ് പാപ്പ. മാർച്ച് ഒൻപതിന് വത്തിക്കാനിൽ നടന്ന സന്നദ്ധപ്രവർത്തകരുടെ ജൂബിലി ആഘോഷത്തിന്റെ സമാപന ദിവ്യബലി സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ നന്ദി പറഞ്ഞത്.

മാർച്ച് 8, 9 തീയതികളിൽ വത്തിക്കാനിൽ നടന്ന സന്നദ്ധപ്രവർത്തകരുടെ ആഗോള ജൂബിലി ആഘോഷത്തിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ ഏകദേശം 25,000 അംഗങ്ങൾ പങ്കെടുത്തു. “തെരുവുകളിലും വീടുകളിലും കഴിയുന്ന രോഗികളോടും ദുരിതമനുഭവിക്കുന്നവരോടും തടവിലാക്കപ്പെട്ടവരോടും യുവാക്കളോടും പ്രായമായവരോടും നിങ്ങൾ പുലർത്തുന്ന ഔദാര്യവും പ്രതിബദ്ധതയും നമ്മുടെ മുഴുവൻ സമൂഹത്തിനും പ്രതീക്ഷ നൽകുന്നു” – പാപ്പ തയ്യാറാക്കിയ പ്രസംഗത്തിൽ പങ്കുവച്ചു.

ഫ്രാൻസിസ് പാപ്പ രോഗബാധിതനായി ആശുപത്രിയിൽ തുടരുന്നതിനാൽ വത്തിക്കാന്റെ സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ആയ കർദിനാൾ മൈക്കൽ സെർണിയാണ് സന്നദ്ധസേവകർക്കുവേണ്ടിയുള്ള ജൂബിലി ആഘോഷത്തിലെ വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News