Wednesday, November 27, 2024

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറിയിലേക്കുള്ള ത്രിദിന സന്ദര്‍ശനം ഇന്ന് മുതല്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറിയിലേക്കുള്ള ത്രിദിന സന്ദര്‍ശനം ഇന്ന് ആരംഭിക്കും. അപ്പസ്തോലിക സന്ദര്‍ശനത്തോടനുബന്ധിച്ച് ഹംഗറിയുടെ പ്രസിഡൻറ്, പ്രധാനമന്ത്രി എന്നിവരുമായും പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായാറാഴ്ച വരെയാണ് മാര്‍പ്പാപ്പയുടെ സന്ദര്‍ശനം.

2021ല്‍ ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മാര്‍പാപ്പയുടെ ത്രിദിന സന്ദര്‍ശനം. ഒരു തീർത്ഥാടകൻ, സുഹൃത്ത്, എല്ലാവരുടെയും സഹോദരൻ എന്നീ നിലകളിൽ ആണ് താൻ ഹംഗറിയിലെ സഹോദരങ്ങളെ സന്ദർശിക്കുകയെന്ന് നേരത്തെ മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം. ജനസംഖ്യയില്‍ 60 ശതമാനം കത്തോലിക്കരുള്ള ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ ഹംഗറി സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ യുവാക്കളെയും അഭയാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കാല്‍മുട്ടിന്‍റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ വീല്‍ചെയറില്‍ തന്നെയാണ് പോപ്പിന്‍റെ ഹംഗറി സന്ദര്‍ശനവും.

Latest News