ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉപയോഗം ഗുരുതരമായ ധാര്‍മികപ്രശ്‌നങ്ങളുയര്‍ത്തുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഡിജിറ്റല്‍ മാധ്യമങ്ങളിലെ ഉള്ളടക്കത്തിലുള്ള ആധികാരികതയും ഗുണനിലവാരവും ഉപയോഗിക്കുന്നവരും കൈകാര്യം ചെയ്യുന്നവരും വിവേകത്തോടെ വിലയിരുത്തണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
വാര്‍ത്താവിനിമയ വിദഗ്ധരുടെ ആഗോള കത്തോലിക്കാ സംഘടനയായ സിഗ്‌നിസിന്റെ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് മാര്‍പാപ്പയുടെ നിര്‍ദേശം. ദക്ഷിണ കൊറിയയിലെ സിയൂളില്‍ ഓഗസ്റ്റ് 15 മുതല്‍ 18 വരെയാണു സമ്മേളനം. വ്യാജ വാര്‍ത്തകള്‍ തീര്‍ക്കുന്ന വെല്ലുവിളികളെ നേരിടാന്‍ സിഗ്‌നിസിനും കത്തോലിക്ക മാധ്യമശൃംഖലകള്‍ക്കും കഴിയുമെന്നും സന്ദേശത്തില്‍ മാര്‍പാപ്പ പ്രത്യാശിച്ചു.