ദുബായ് ആതിഥേയരാകുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. ഇതാദ്യമായാണ് ഒരു മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ ഒന്നിന് രാവിലെ എട്ടരയോടെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ മാര്‍പ്പാപ്പ എത്തും.
ഡിസംബര്‍ ഒന്ന് മുതല്‍ മൂന്നു വരെയാണ് ദുബായി സന്ദര്‍ശനം. ഉച്ചക്കോടിയില്‍ മതനേതാക്കള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കുന്ന ഫെയ്ത്ത് പവലിയന്റെ ഉദ്ഘാടനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇറ്റാലിയന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പവലിയന്‍ ഒരുക്കുന്നത്. കോപ് 28ല്‍ പങ്കെടുക്കുന്ന ലോകനേതാക്കളുമായി ഒരു ദിവസം മുഴുവന്‍ മാര്‍പാപ്പ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. യുഎഇയില്‍ ഇത് രണ്ടാംതവണയാണ് മാര്‍പാപ്പ എത്തുന്നത്. 2019ല്‍ ആയിരുന്നു ആദ്യ സന്ദര്‍ശനം.