ഉടന്‍ വിരമിക്കാന്‍ തക്ക ആരോഗ്യപ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും ദൈവാനുഗ്രഹത്താല്‍ ഇനിയുമേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് 19 ന് പുറത്തിറങ്ങുന്ന ‘ലൈഫ്-മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി’ എന്ന ആത്മകഥയിലാണ് മാര്‍പാപ്പയുടെ വെളിപ്പെടുത്തല്‍.
ഇറ്റാലിയന്‍ മാധ്യമപ്രവര്ത്തകന് മാര്ചിസ് റഗോണയുമൊത്ത് എഴുതിയ ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ പത്രം പ്രസിദ്ധപ്പെടുത്തി.
രണ്ടാം ലോകയുദ്ധം, അര്‍ജന്റീനയിലെ പട്ടാള അട്ടിമറി, വത്തിക്കാനിലെ ഉപജാപങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ട്. മാര്‍പാപ്പ പദവി ജീവിതകാലം മുഴുവനുള്ളതാണെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായാല്‍ സമര്‍പ്പിക്കേണ്ട രാജിക്കത്ത് തയാറാക്കി സ്റ്റേറ്റ് സെക്രട്ടേറിയറ്റിനെ ഏല്പിച്ചിട്ടുണ്ട്.
വിമര്‍ശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുന്നു. മാറേണ്ടതും ഉപേക്ഷിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങള്‍ സഭയിലുണ്ട്. എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും നവീകരണ ശ്രമങ്ങള്‍ തുടരുമെന്നും മാര്‍പാപ്പ പറയുന്നു.