Wednesday, April 2, 2025

ജാപ്പനീസ് പ്രധാനമന്ത്രി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ വത്തിക്കാന്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അണ്വായുധമുക്ത ലോകമായിരുന്നു ചര്‍ച്ചാ വിഷയമെന്ന് വത്തിക്കാന്‍ അറിയിച്ചു.

മാര്‍പാപ്പയും ജാപ്പനീസ് പ്രധാനമന്ത്രിയും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. യുക്രൈന്‍ യുദ്ധം ചര്‍ച്ചയില്‍ പ്രധാന വിഷയമായി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയാത്രോ പരോളിന്‍ അടക്കമുള്ളവരുമായും ഫുമിയോ കിഷിഡ ചര്‍ച്ച നടത്തി.

Latest News